Saturday, January 4, 2025
Kerala

മന്ത്രി വി ശിവൻകുട്ടിയുമായുള്ള ചർച്ചയിൽ സമവായം; പ്രീ പ്രൈമറി അധ്യാപകർ നടത്തി വന്ന സമരം അവസാനിപ്പിച്ചു

മന്ത്രി വി ശിവൻകുട്ടിയുമായുള്ള ചർച്ചയിൽ സമവായം ആയതിനെ തുടർന്ന് പ്രീ പ്രൈമറി അധ്യാപകർ നടത്തി വന്ന സമരം അവസാനിപ്പിച്ചു. പ്രീപ്രൈമറി അധ്യാപകരുടെ ശമ്പള വർധന സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു. പ്രീപ്രൈമറി കുട്ടികളുടെ സിലബസ് ഏകീകരിക്കും. പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്സ് എസ് ആർ സി സെന്ററിലൂടെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രീപ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും പ്രായം സംബന്ധിച്ച ഫയലിൽ തീരുമാനം വേഗത്തിലാക്കാൻ ഇടപെടുമെന്ന് മന്ത്രി ഉറപ്പുനൽകി. ഇവരുടെ അവധി വ്യവസ്ഥകൾ സംബന്ധിച്ച് പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *