Sunday, January 5, 2025
Kerala

മുഖ്യമന്ത്രിക്ക് വനിതാദിനാശംസകൾ, ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെ; സ്വപ്ന സുരേഷ്

മുഖ്യമന്ത്രിക്ക് വനിതാദിനാശംസകൾ, ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് സ്വപ്ന സുരേഷ്. തന്റെ ഫേസ്ബുക്കിലൂടെയാണ് സ്വപ്ന സുരേഷ് കുറിപ്പ് പങ്കുവച്ചത്. എന്നാൽ വനിതാ ദിനം ആശംസിച്ചുള്ള പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു.അതേസമയം, മറ്റൊരു കുറിപ്പിലൂടെ സ്വപ്ന രം​ഗത്തെത്തി.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പോരാടുന്ന വ്യക്തിയാണ് ‍ഞാൻ, നിർഭാ​ഗ്യവശാൽ പൊതുസമൂഹത്തിൽ ഒരു ഒരു സ്ത്രീയും തന്നെ പിന്തുണയ്ക്കുന്നില്ലെന്ന് സ്വപ്ന പറയുന്നു. ഒന്നിനും കൊള്ളാത്ത പുരുഷന്മാരുടെ ദിനം ഞാൻ എത്രയും വേ​ഗം ആഘോഷിക്കും, ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും സ്വപ്ന കുറിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *