കല്ലടയാറ്റിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി; അമ്മയും മക്കളുമാണെന്ന് സംശയം
കല്ലടയാറ്റിൽ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ പുനലൂരിലാണ് സംഭവം. ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അമ്മയും മക്കളുമാണ് മരിച്ചതെന്നാണ് സംശയം.
മരിച്ചവരെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മുക്കടവ് റബ്ബർ പാർക്കിന് സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസെത്തി വിവരങ്ങൾ ശേഖരിക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.