Friday, January 3, 2025
Kerala

വെൺമണി ഇരട്ടക്കൊലപാതകം: ഒന്നാം പ്രതിക്ക് വധശിക്ഷ, രണ്ടാം പ്രതിക്ക് ജീവപര്യന്തം

 

വെൺമണി ഇരട്ടക്കൊലപാതക കേസിൽ പ്രതികളായ ബംഗ്ലാദേശ് സ്വദേശികൾക്ക് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ലബിലു ഹസന്(39) വധശിക്ഷയും രണ്ടാം പ്രതി ജുവലിന്(24) ജീവപര്യന്തം ശിക്ഷയുമാണ് മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചത്. പ്രതികൾ രണ്ട് പേരും നാല് ലക്ഷം രൂപ വീതം പിഴയടക്കുകയും വേണം.

ആലപ്പുഴ വെൺമണി കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടിൽ എ പി ചെറിയാൻ എന്ന കുഞ്ഞുമോൻ(76), ഭാര്യ ഏലിക്കുട്ടി(68) എന്നിവരാണ് കൊല്ലപ്പെട്ടത്. 2019 നവംബർ 11നായിരുന്നു കൊലപാതകം. താമസിക്കാൻ ഇടം തേടിയെന്ന വ്യാജേന എത്തിയ പ്രതികൾ ഇരുമ്പുവടിയും മൺവെട്ടിയും കൊണ്ട് ചെറിയാനെയും ഏലിക്കുട്ടിയെയും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു

പിറ്റേദിവസമാണ് നാട്ടുകാർ കൊലപാതക വിവരം അറിയുന്നത്. അപ്പോഴേക്കും വീട്ടിൽ നിന്നെടുത്ത 45 പവൻ സ്വർണവും പണവും കൊണ്ട് പ്രതികൾ നാടുവിട്ടിരുന്നു. പ്രതികളെ മനസ്സിലാക്കിയ പോലീസ് വിശാഖപട്ടണത്ത് വെച്ച് ട്രെയിനിൽ നിന്നാണ് ഇവരെ പിടികൂടിയത്.
 

Leave a Reply

Your email address will not be published. Required fields are marked *