ഇടുക്കി രാമക്കൽമേട്ടിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ വിദ്യാർഥിയടക്കം നിരവധി പേർക്ക് പരുക്ക്
ഇടുക്കി രാമക്കൽമേട്ടിൽ പേപ്പട്ടി ആക്രമണത്തിൽ സ്‌കൂൾ വിദ്യാർഥിയടക്കം നിരവധി പേർക്ക് പരിക്ക്. പേപ്പട്ടിയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഒരാളെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മൂന്നു പേർ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി വളർത്തു മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്.
കോമ്പമുക്ക് സ്വദേശികളായ ആഗസ്തി, പങ്കജവല്ലി, നോയൽ എന്നിവർക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. ഇതിന് ശേഷം മൂന്ന് പേർക്ക്. ഇവരെ തൂക്കുപാലത്തും നെടുങ്കണ്ടത്തുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ സ്‌കൂളിലേക്ക് പോകുവാൻ എപ്പോഴായിരുന്നു ഒൻപതാം ക്ലാസ് വിദ്യാർഥിയായ ജോയലിന് കടിയേറ്റത്.