മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: എ പി അബ്ദുള്ളക്കുട്ടി ബിജെപിയുടെ സ്ഥാനാർഥി
മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയെ എൻഡിഎ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് തന്നെയാണ് മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും
്മുസ്ലിം ലീഗും എൽഡിഎഫും ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. 2.60 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2019ൽ പി കെ കുഞ്ഞാലിക്കുട്ടി മണ്ഡലത്തിൽ നിന്ന് ജയിച്ചത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് വന്നതോടെ എംപി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് തിരികെ വരികയായിരുന്നു
പാർട്ടിയുടെ ന്യൂനപക്ഷ മുഖമായ അബ്ദുള്ള കുട്ടിയെ അവതരിപ്പിക്കുന്നതിലൂടെ മണ്ഡലത്തിലെ മുസ്ലിം വോട്ടുകൾ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. 2019ൽ ബിജെപി ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു.