മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി ദിലീപ്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ അഭിഭാഷകരെ ഓഫീസിലെത്തി കണ്ട് ദിലീപ്. അഡ്വ. ബി രാമൻപിള്ളയുടെ ഓഫീസിൽ ഇന്നലെ രാത്രിയാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി എൻ സുരാജ്, എന്നിവർ എത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നേരം നീണ്ടു
ദിലീപിനും കൂട്ടുപ്രതികൾക്കും ഇന്നലെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഏഴ് വ്യവസ്ഥകളോടെയാണ് ജാമ്യം. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതിയിൽ വ്യക്തമാക്കി.