കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട്; ഏറ്റെടുക്കുന്ന ഭൂമിയിൽ അതിരടയാള കല്ലുകൾ ഉടൻ സ്ഥാപിക്കും
കെ റെയിൽ പദ്ധതിയുടെ ഭാഗമായുള്ള റെയിൽവേ ഭൂമി ഏറ്റെടുക്കലുമായി സർക്കാർ മുന്നോട്ട്. അതിവേഗ റെയിൽവേ പാതക്ക് വേണ്ടി ഏറ്റെടുക്കുന്ന റെയിൽവേ ഭൂമിയിൽ അതിരടയാള കല്ല് സ്ഥാപിക്കും. 185 ഹെക്ടർ റെയിൽവേ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുക. റെയിൽവേയുടെ ഭൂമിയിൽ അതിരടയാള കല്ല് സ്ഥാപിക്കും. ഇന്ന് റെയിൽവേ ബോർഡ് ചെയർമാനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം
അതിരടയാളക്കല്ലുകൾ ഏറ്റെടുക്കുന്ന ഭൂമിയിൽ സ്ഥാപിക്കുന്നതിന് മുന്നോടിയായി റെയിൽവേ അധികൃതരും കെ റെയിൽ അധികൃതരും അലൈൻമെന്റിൽ സംയുക്ത പരിശോധന നടത്തും. ഇന്ന് നടന്ന ചർച്ചയിൽ സതേൺ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസും പങ്കെടുത്തു.