കീഴാർ നെല്ലിയുടെ ആരോഗ്യ ഗുണങ്ങൾ
സാധാരണ വയൽ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ് കീഴാർ നെല്ലി. ഉദരരോഗങ്ങളെ ചെറുക്കുന്ന കാര്യത്തിൽ ഏറെ ഗുണങ്ങളാണ് നൽകുന്നത്. പാലിലോ, നാളികേരപാലിലോ കീഴാര്‍നെല്ലി സമൂലമരച്ച് ചേർത്ത് ഇടിച്ചു പിഴിഞ്ഞ് എടുക്കുന്ന നീര് ദിവസത്തിൽ രണ്ടോ മൂന്നോ തവണ കഴിക്കുന്നത്തിലൂടെ കരള്‍ രോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും എല്ലാം തന്നെ ഗുണകരമാണ്. കീഴാര്‍നെല്ലിയിലൂടെ കരളിന്റെ പ്രവര്‍ത്തനത്തെ ഏറെ ശക്തിപ്പെടുത്താനും സാധിക്കുന്നു.
കീഴാർ നെല്ലി ഔഷധമായി മഞ്ഞപ്പിത്തം, പനി, മൂത്രാശയരോഗങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കാനും സാധിക്കുന്നു. മഞ്ഞപ്പിത്തത്തെ കുറയ്ക്കുവാൻ കീഴാർ നെല്ലിയിൽ അടങ്ങിയിരിക്കുന്ന ഫിലാന്തിൻ ,ഹൈപ്പോ ഫില്ലാന്തിൻ എന്നീ രാസവസ്തുക്കൾക്ക് സാധിക്കുന്നു. അതോടൊപ്പം ശരീരത്തിലുണ്ടാകുന്ന മുറിവിനും, ശരീരത്തിനുള്ളിലെ വ്രണങ്ങൾക്കും ശൈത്യഗുണമുള്ളതു കൊണ്ട് തന്നെ ഇവ ആയുർവ്വേദത്തിൽ മരുന്നായി ഉപയോഗിക്കാം. കീഴാർ നെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നത് തലമുടി വളരാൻ ഉത്തമമാണ്.
കീഴാര്‍ നെല്ലി ദിവസവും വായിലിട്ട് ചവയ്ക്കുന്നതിലൂടെ പല്ലിന്റെ ബലക്ഷയം മാറാന്‍ ഏറെ സഹായകരമാണ്. പ്രമേഹ രോഗത്തിന് ഏറെ ഗുണകരമായ ഒന്നാണ് കീഴാർനെല്ലി. അതോടൊപ്പം നല്ല ശോധനയ്ക്കും ഇവ ഏറെ ഗുണകരമാണ്. ഴാര്‍ നെല്ലി മുഴുവനായി അരച്ച്, മോരില്‍ കലര്‍ത്തി കുടിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിന് ഏറെ ഫലപ്രദമാണ്.സ്ത്രീകളിലെ അമിത ആര്‍ത്തവവും അതോടൊപ്പം ഉണ്ടാകുന്ന അമിത ബ്ലീഡിംഗിനും കൂടുതല്‍ ദിവസം നീണ്ടു നില്‍ക്കുന്ന പ്രശ്നങ്ങൾക്കും എല്ലാം ഇവ ഏറെ ഗുണകരമാണ്.