Sunday, January 5, 2025
Kerala

വഖഫ് നിയമന വിവാദം: സമസ്ത നേതാക്കളുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

വഖഫ് ബോർഡ് നിയമന വിവാദം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സമസ്ത നേതാക്കളുമായി ചർച്ച നടത്തും. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ചർച്ചക്ക് എത്തുക. 11 മണിക്കാണ് യോഗം. വഖഫ് നിയമനം പി എസ് സിക്ക് വിട്ട നടപടി റദ്ദാക്കണമെന്ന് സമസ്ത നേതാക്കൾ ആവശ്യപ്പെടും. പകരും റിക്രൂട്ട്‌മെന്റ് ബോർഡ് ആകാമെന്ന സമവായ നിർദേശവും മുന്നോട്ടുവെക്കും

പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ച മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകളെ ചർച്ചക്ക് വിളിച്ചിട്ടില്ല. പള്ളികളിൽ പ്രതിഷേധം നടത്താനുള്ള മുസ്ലിം ലീഗിന്റെ നീക്കം നേരത്തെ സമസ്ത തുടക്കത്തിലെ വെട്ടിയിരുന്നു.

മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വഖഫ് സംരക്ഷണ റാലി നടക്കും. വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് കോർപറേഷൻ പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി മുതലക്കുളത്ത് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *