ഇടുക്കിയിൽ യുവതി ജനൽ കമ്പിയിൽ തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ
ഇടുക്കി ഉപ്പുതുറയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മാട്ടുക്കട്ട അറഞ്ഞനാൽ അമൽ ബാബു(27)വാണ് അറസ്റ്റിലായത്. മാര്ച്ച് 29നാണ് അമലിന്റെ ഭാര്യ ധന്യയെ(21) ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമൽ ജോലിക്ക് പോയതിന് പിന്നാലെയായിരുന്നു സംഭവം. ധന്യക്ക് ശാരീരിക മാനസിക പീഡനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നതായി ധന്യയുടെ പിതാവ് പരാതി നൽകിയിരുന്നു.