Monday, January 6, 2025
KeralaTop News

മണ്ണാർക്കാട് ഏഴ് വയസ്സുകാരൻ മകനെ അമ്മ കുത്തിക്കൊന്നു

പാലക്കാട് മണ്ണാർക്കാട് ഏഴ് വയസ്സുകാരന് അമ്മയുടെ കൈ കൊണ്ട് ദാരുണാന്ത്യം. മുഹമ്മദ് ഇർഫാൻ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഇർഫാനെ മാതാവ് കഴുത്തിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ഇർഫാന്റെ ഒമ്പത് മാസം പ്രായമുള്ള ഇളയ സഹോദരൻ വീടിന് മുൻവശത്ത് കിടന്ന് കരയുന്നത് കണ്ടാണ് നാട്ടുകാർ വന്ന് പരിശോധിച്ചത്. അകത്തു കയറിയപ്പോഴാണ് മുഹമ്മദ് ഇർഫാൻ മരിച്ചു കിടക്കുന്നത് കണ്ടത്.

അമ്മയും കുട്ടികളും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. യുവതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. ഇവരുടെ ഭർത്താവ് ആലുവയിൽ ജോലി സ്ഥലത്താണ്.

Leave a Reply

Your email address will not be published. Required fields are marked *