കൊവിഡ് അവലോകന യോഗം ഇന്ന് ചേരും; മാനദണ്ഡങ്ങളിലെ എതിർപ്പ് ചർച്ചയാകും
സംസ്ഥാനത്തെ പുതിയ കൊവിഡ് മാനദണ്ഡങ്ങളിൽ കടുത്ത എതിർപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. വിഷയം യോഗത്തിൽ ചർച്ചയാകും. മാനദണ്ഡങ്ങളിൽ എതിർപ്പുയർന്നത് പരിശോധിക്കുമെങ്കിലും പുതിയ രീതിയിൽ മാറ്റം വരുത്താൻ സാധ്യത കുറവാണ്
കടകളിലെത്താൻ വാക്‌സിൻ സർട്ടിഫിക്കറ്റോ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, കൊവിഡ് മുക്തി രേഖയോ കാണിക്കണമെന്ന നിർദേശം എത്രത്തോളം കർശനമാക്കണം, നടപടികൾ എന്ത് സ്വീകരിക്കണമെന്നത് യോഗം ചർച്ച ചെയ്യും.