Wednesday, January 8, 2025
Kerala

സ്വർണക്കടത്ത്: സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും

സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസ് കസ്റ്റഡിയിൽ 15 ദിവസം ചോദ്യം ചെയ്യൽ പൂർത്തിയായിട്ടുണ്ട്. കൂടുതൽ തെളിവെടുപ്പുകളുടെ ആവശ്യമില്ലെന്നും ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമാണ് സ്വപ്‌ന ഹർജിയിൽ വ്യക്തമാക്കുന്നത്.

സ്വാധീനമുള്ള വ്യക്തിയായതിനാൽ ജാമ്യം നൽകിയാൽ ഇവർ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. കേരളാ പോലീസിലും സ്വപ്നക്ക് സ്വാധീനമുണ്ട്. നേരത്തെ എൻഐഎ സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വാധീനമുണ്ടെന്ന് റിപ്പോർട്ട് നൽകിയിരുന്നു

എൻഐഎയുടെയും കസ്റ്റംസിന്റെയും റിപ്പോർട്ടുകൾ പരിഗണിച്ചാകും ജാമ്യഹർജിയിൽ വിധി പറയുക. കേസിലെ പ്രതികളായ റമീസ്, ഷഫീഖ്, ഷറഫുദ്ദീൻ എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇവരെ കോടതിയിൽ ഹാജരാക്കും

Leave a Reply

Your email address will not be published. Required fields are marked *