ആലപ്പുഴയിൽ അതിഥി തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ
ആലപ്പുഴയിൽ അതിഥി തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചന്തിരൂരിലാണ് സംഭവം. പ്രതികളായ സനോജ്, സൽവർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു
അതിഥി തൊഴിലാളിയും കുടുംബവും താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറിയ നാലംഗ സംഘം കത്തി ചൂണ്ടി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. രണ്ട് പേർ കൂടി കേസിൽ പിടിയിലാകാനുണ്ട്