സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് വർധിപ്പിച്ചു; ഇനി 1700 രൂപ
സംസ്ഥാനത്ത് കൊവിഡ് പരിശോധനയുടെ നിരക്ക് വർധിപ്പിച്ചു. ആർടിപിപിസിആർ പരിശോധനയുടെ നിരക്കാണ് കൂട്ടിയത്. 1500 രൂപയായിരുന്ന പരിശോധനാ നിരക്ക് 200 രൂപ വർധിപ്പിച്ച് 1700 രൂപയാക്കി ഉയർത്തി. ഹൈക്കോടതി വിധിയെ തുടർന്നാണ് നടപടി.
2750 രൂപയാണ് ആർടിപിസിആർ പരിശോധനക്ക് ആദ്യമുണ്ടായിരുന്നത്. പിന്നീടിത് ഘട്ടം ഘട്ടമായി കുറച്ച് 1500 രൂപയിലെത്തിക്കുകയായിരുന്നു. ഈ തുകയിൽ പരിശോധന പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി സ്വാകര്യ ലാബുകൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്നാണ് കോടതി നടപടി
അതേസമയം ആന്റിജൻ പരിശോധനാ നിരക്ക് 300 രൂപയായി തുടരും. എക്‌സ്‌പെർട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപയും ട്രൂനാറ്റ് ടെസ്റ്റിന് 1500 രൂപയുമായിരിക്കും.