അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ പത്ത് മണിക്കൂർ മാത്രം; നിയന്ത്രണങ്ങൾ ഇങ്ങനെ
പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് മണിവരെ മാത്രമാണ് പ്രവർത്തിക്കുക. മറ്റ് കടകൾ എല്ലാം അടച്ചിടും. മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കും. ആശുപത്രികൾ മുഴുവൻ സമയവും പ്രവർത്തിക്കും.
*പൊതുഗതാഗതം നിർത്തിവയ്ക്കും. കെഎസ്ആർടിസി ഉണ്ടാകില്ല.
*സ്വകാര്യ വാഹനങ്ങൾ അനുവദിക്കും
*മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവരുന്നവർക്ക് 14 ദിവസം നിരീക്ഷണം
* കുടിവെള്ളം മുടങ്ങില്ല
*വീട്ടിലിരിക്കാത്തവരെ പിടികൂടും
* നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ അറസ്റ്റ്, കനത്ത പിഴ
* ഫോൺ ലൊക്കേഷൻ നിരീക്ഷിക്കും
* ആൾക്കൂട്ടം അനുവദിക്കില്ല
* നോട്ടുകൾ അണുവിമുക്തമാക്കും
* കറൻസി നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കും
* റിസർവ് ബാങ്കിന്റെ സഹായം തേടും
* എല്ലാ ജില്ലകളിലും കൊവിഡ് ആശുപത്രി
* പിരിവുകൾ രണ്ടുമാസത്തേക്ക് നിർത്തി
* മൈക്രോഫിനാൻസ് അടക്കം വീടുകളിലെത്തി പണം പിരിക്കുന്നതിന് നിരോധനം
* ബിവറേജസ് തുറക്കും
* ബാങ്കുകൾ രണ്ടുമണിവരെ മാത്രം
അതേസമയം, സംസ്ഥാനത്ത് 28 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 91 ആയി. കൊവിഡ് സ്ഥിരീകരിച്ച 19 പേരും കാസർഗോഡ് സ്വദേശികളാണ്. അഞ്ച് പേർ കണ്ണൂർ സ്വദേശികളും രണ്ട് പേർ എറണാകുളം ജില്ലക്കാരുമാണ്. തൃശൂർ പത്തനംതിട്ട സ്വദേശികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 25 പേരും ദുബായിൽ നിന്ന് എത്തിയവരാണ്.