Tuesday, January 7, 2025
Kerala

ഒന്നര മണിക്കൂര്‍ നീണ്ട ശ്രമം; വർക്കലയില്‍ പാരഗ്ലൈഡിംഗിനിടെ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി

തിരുവനന്തപുരം : വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെയുണ്ടായ അപകടത്തിൽ ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. കുടുങ്ങിയ ഇൻസ്ട്രക്ടറെയും കോയമ്പത്തൂർ സ്വദേശിയായ യുവതിയെയുമാണ് രക്ഷപ്പെടുത്തിയത്. 100 അടി ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റിൽ ആണ് ഇവർ കുടുങ്ങിയത്. ഹൈ മാസ്റ്റ് ലൈറ്റിൽ താഴ്ത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. വർക്കല താലൂക്ക് ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *