തിരുനെല്ലി കുളത്തിൽ വീണ കാട്ടാനയെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനപാലർ രക്ഷപ്പെടുത്തി
തിരുനെല്ലി കുളത്തിൽ വീണ കാട്ടാനയെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനപാലർ രക്ഷപ്പെടുത്തി. തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ ബ്രഹ്മഗിരി എ എസ്‌റ്റേറ്റിലെ കുളത്തിലാണ് സുമാർ 5 വയസ് പ്രായമുള്ള കാട്ടാന അകപ്പെട്ടത്. ഇന്നലെ രാവിലെ പ്രദേശവാസികളാണ് ആനയെ കിണറ്റിനുള്ളിൽ കണ്ടത്. ഉടൻ വനപാലകരെ വിവരമറിയിച്ചു. ബേഗൂര്‍ റേഞ്ച് ഓഫിസര്‍ കെ. രാകേഷ്, തിരുനെല്ലി ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ എം.വി. ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കുളത്തിനരികിലെ മണ്ണിടിച്ച് പാതയൊരുക്കിയാണ് ആനയെ രക്ഷപ്പെടുത്തിയത്.