തന്നെ സ്ഥാനാർഥിയാക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; നഞ്ച് കലക്കാൻ നിൽക്കരുതെന്ന് തോമസ് ഐസക്
തന്നെ മന്ത്രിയോ സ്ഥാനാർഥിയോ ആക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് തോമസ് ഐസക്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് തന്റെ പേരും ചിത്രവും ഉപയോഗിച്ച് ചിലർ പാർട്ടിക്കെതിരെ വിമർശനം ഉന്നയിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് പാർട്ടിവിരുദ്ധമാണെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു
തുടർ ഭരണം ഉറപ്പുള്ള രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ജനങ്ങളും പാർട്ടിയും അതിന്റെ ആവേശത്തിലാണ്. ഇതിൽ നഞ്ച് കലക്കുന്ന പ്രവർത്തനമോ പ്രതികരണമോ പാർട്ടി അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.