മാണി സി കാപ്പന്റെ എൻ സി കെയെ യുഡിഎഫ് ഘടക കക്ഷിയാക്കും; രണ്ട് സീറ്റുകൾ നൽകിയേക്കും
മാണി സി കാപ്പന്റെ നാഷണലിസ്റ്റ് കോൺഗ്രസ് കേരളയെ യുഡിഎഫിൽ ഘടക കക്ഷിയാക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അനുകൂല നിലപാട് എടുത്തതോടെയാണ് തടസ്സം നീങ്ങിയത്. അടുത്ത ദിവസം തന്നെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.
എൻ സി കെക്ക് രണ്ട് സീറ്റുകൾ നൽകിയേക്കുമെന്നാണ് സൂചന. പാലായ്ക്ക് പുറമെ ഏലത്തൂരും നൽകാൻ കോൺഗ്രസ് ഒരുക്കമാണ്. എന്നാൽ തളിപ്പറമ്പ്, അമ്പലപ്പുഴ, കായംകുളം സീറ്റുകളിൽ ഒന്ന് വേണമെന്നാണ് മാണി സി കാപ്പൻ ആവശ്യപ്പെടുന്നത്.