പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിന് സിപിഐയുടെ ശാസന; തെറ്റ് തിരുത്താനും നിർദേശം
പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിന് സിപിഐയുടെ ശാസന. പാർട്ടിയുമായി ഒത്തുപോകുന്നതിൽ വീഴ്ച വരുത്തിയെന്നും തെറ്റ് തിരുത്തണമെന്നുമാണ് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിന്റെ നിർദേശം
പ്രാദേശിക ഘടകങ്ങളുമായി എംഎൽഎ സഹകരിക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന പട്ടാമ്പി മണ്ഡലം യോഗത്തിലും ഒരു വിഭാഗം മുഹ്‌സിനെതിരെ രംഗത്തുവന്നു. മുഹ്‌സിന് പകരം ഒ കെ സെയ്തലവിയെ മത്സരിപ്പിക്കണമെന്നും ഒരു വിഭാഗം നിർദേശിച്ചു
പട്ടാമ്പിയിൽ മുഹ്‌സിനൊപ്പം തന്നെ സെയ്തലവിയുടെ പേരും സാധ്യതാ പട്ടികയിലുണ്ട്. മണ്ണാർകാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ്, മണികണ്ഠൻ, കബീർ എന്നിവരുടെ പേരാണ് പരിഗണിക്കുന്നത്.
കോട്ടയം വൈക്കത്ത് സി കെ ആശ സ്ഥാനാർഥിയാകും. കാഞ്ഞിരപ്പള്ളി മണ്ഡലത്തിന് പകരം ചങ്ങനാശ്ശേരി ചോദിക്കണമെന്നും ജില്ലാ എക്‌സിക്യൂട്ടീവിൽ ആവശ്യമുയർന്നു.