പാലാരിവട്ടം പാലം തുറന്നുകൊടുത്തു; മന്ത്രി ജി സുധാകരൻ ആദ്യ യാത്ര നടത്തി
പുനർനിർമിച്ച പാലാരിവട്ടം പാലം ജനങ്ങൾക്കായി തുറന്നു കൊടുത്തു. പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകളൊന്നുമില്ലാതെയാണ് പാലം തുറന്നു കൊടുത്തത്. ഇടപ്പള്ളി ഭാഗത്ത് നിന്നുവന്ന മന്ത്രി ജി സുധാകരൻ ആദ്യ യാത്രക്കാരനായി. സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു
തൊട്ടുപിന്നാലെ സിപിഎം പ്രവർത്തകർ ബൈക്ക് റാലിയുമായി പാലത്തിൽ പ്രവേശിച്ചു. ഇടത് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ പാലത്തിലൂടെ പ്രകടനം നടത്തി. ഇതിനിടെ ബിജെപി പ്രവർത്തകരും ഇ ശ്രീധരന് ജയ് വിളിച്ച് പാലത്തിലൂടെ കടന്നുപോയി
2019ലാണ് കേടുപാടുകൾ കണ്ടതിനെ തുടർന്ന് പാലം അടച്ചിട്ടത്. നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ അഞ്ച് മാസം കൊണ്ടാണ് പാലം പുനർനിർമിച്ചത്.