ദേശീയ ധീരതാ അവാര്‍ഡ് തിക്കോടി സ്വദേശി മുഹമ്മദ് മുഹ്‌സിന്
പയ്യോളി: ജീവന്‍ രക്ഷാ പദക്ക് അവാര്‍ഡ് തിക്കോടി പാലൂര്‍ കോടിക്കല്‍ ഇയ്യച്ചേരി മുസ്തഫയുടെ മകന്‍ മുഹമ്മദ് മുഹ്‌സിന്. ദേശീയ അവാര്‍ഡ് രണ്ടാം തവണയാണ് ലഭിക്കുന്നത് .വേര്‍പിരിഞ്ഞുപോയ മകന് അവാര്‍ഡ് ലഭിച്ചതറിഞ്ഞ് കണ്ണീര്‍ പൊഴിക്കുകയാണ് മാതാവ് നാസില.
2019 ഏപ്രില്‍ 25ന് വൈകിട്ടാണ് മുഹമ്മദ് മുഹ്‌സിന്റെ മൂന്നു സുഹൃത്തുക്കള്‍ കടലില്‍ അകപ്പെട്ടത്. ശ്രദ്ധയില്‍ പെട്ടതോടെ രണ്ട് സുഹൃത്തുക്കളെ രക്ഷിച്ച് മൂന്നാമത്തെ സുഹൃത്തിനെ പിടിച്ചു കടലിലുള്ള പാറക്കല്ലില്‍ ഇരുത്തുമ്പോഴേക്കും ശക്തമായ ഒഴുക്കില്‍പ്പെട്ട് മുഹ്‌സിന്‍ കാണാതാവുകയായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെയാണ് മൃതദേഹം ലഭിച്ച്. സഹോദരിമാരായ മിന്‍ഹ ഫാത്തിമ, ആയിഷ മെഹറിന്‍ എന്നിവരുടെ ഏക സഹോദരനാണ് മുഹ്‌സിന്‍