Tuesday, March 11, 2025
Kerala

പ്രതിഷേധത്തിൽ തീരുമാനം പിൻവലിച്ചു; തരൂരിൽ പി കെ ജമീല സ്ഥാനാർഥിയാകില്ല

കടുത്ത പ്രതിഷേധത്തിനൊടുവിൽ പാലക്കാട് തരൂർ മണ്ഡലത്തിൽ സ്ഥാനാർഥിയായി പി കെ ജമീലയെ പരിഗണിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചു. മന്ത്രി എ കെ ബാലന്റെ ഭാര്യയാണ് ജമീല. പി കെ ജമീലയെ മത്സരിപ്പിക്കുന്നത് മറ്റ് മണ്ഡലങ്ങളിലെയും വിജയസാധ്യതയെ ബാധിക്കുമെന്ന് ജില്ലാ സെക്രട്ടേറിയറ്റും കമ്മിറ്റിയും ആവർത്തിച്ചതോടെയാണ് തീരുമാനം

ഡിവൈഎഫ്‌ഐ നേതാവ് പി പി സുമോദിനെ തരൂരിൽ മത്സരിപ്പിക്കണമെന്ന അഭിപ്രായമാണ് ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്നത്. കോങ്ങാട് സീറ്റിൽ അഡ്വ. ശാന്താകുമാരി മത്സരിച്ചേക്കും.

  1. ഇന്ന് രാവിലെ പി കെ ജമീലക്കെതിരെയും എ കെ ബാലനെതിരെയും പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കൂടാതെ അണികൾക്കിടയിലും പ്രതിഷേധം ഉയരുന്നത് കണക്കിലെടുത്താണ് പാർട്ടി പിന്നോട്ടു പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *