വ്യോമസേനാ സൈനികൻ പ്രദീപിന്റെ ഭാര്യ താലൂക്ക് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചു
കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് തൃശൂർ താലൂക്ക് ഓഫീസിൽ നിയമനം. എംകോം ബിരുദധാരിയായ ശ്രീലക്ഷ്മിക്ക് ക്ലറിക്കൽ തസ്തികയിലാണ് ജോലിയിൽ പ്രവേശിച്ചത്. മന്ത്രി കെ രാജന്റെയും കളക്ടർ ഹരിത വി കുമാറിന്റെയും സാന്നിധ്യത്തിൽ ശ്രീലക്ഷ്മി നിയമന ഉത്തരവ് ഏറ്റുവാങ്ങി.
ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് സർക്കാർ ജോലി നൽകണമെന്ന് സൈനിക ക്ഷേമ ബോർഡ് ഉത്തരവ് ഇറക്കിയിരുന്നു. ജില്ലാ കലക്ടറുടെ നിയമന ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശ്രീലക്ഷ്മി ഇന്ന് ജോലിയിൽ പ്രവേശിച്ചു. രണ്ടു മക്കൾക്കൊപ്പമാണ് ശ്രീലക്ഷമി ഓഫീസിൽ എത്തിയത്.