ഗൂഢാലോചനക്ക് വ്യക്തമായ തെളിവില്ല, ഫോൺ ഹാജരാക്കാത്തത് നിസഹകരണല്ലെന്നും ഹൈക്കോടതി
വധഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ദിലീപിനെതിരായ ഗൂഢാലോചന കേസിൽ വ്യക്തമായ തെളിവുകളില്ലെന്ന് ഹൈക്കോടതി പറയുന്നു. ഒരു ഫോൺ ഹാജരാക്കാത്തത് നിസഹകരണമല്ലെന്നും വിധിയിൽ പറയുന്നു. ഹാജരാക്കാത്ത ഫോൺ ആണ് കേസിലെ നിർണായക തെളിവെന്ന് പ്രോസിക്യൂഷൻ പറഞ്ഞിരുന്നു
മറ്റ് ഫോണുകൾ പ്രതികൾ ഹാജരാക്കിയിട്ടുണ്ടെന്നും സിംഗിൾ ബഞ്ച് ജഡ്ജി ഗോപിനാഥ് ഉത്തരവിൽ പറയുന്നു. കോടതിക്കെതിരെ പൊതുസമൂഹത്തിൽ ഉയർന്ന വിമർശനങ്ങൾക്കും മറുപടി നൽകുന്നുണ്ട്. കോടതി നടപടികളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളില്ലാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്. പാതി വെന്ത സത്യങ്ങൾ വെച്ച് കോടതിയെ വിമർശിക്കരുതെന്നും ഹൈക്കോടതി പറയുന്നു.