കുനൂർ ഹെലികോപ്റ്റർ അപകടം: മലയാളി സൈനികൻ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും
കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. മൃതദേഹം കൊണ്ടുവരുന്നതിന് ഒരു ദിവസം മുമ്പ് വിവരം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുവരെ തീരുമാനമായിട്ടില്ലെന്നും സഹോദരൻ പ്രതികരിച്ചു
വിമാന മാർഗം കൊച്ചിയിൽ എത്തിച്ച ശേഷം റോഡ് മാർഗം തൃശ്ശൂരിലേക്ക് കൊണ്ടുവരുമെന്നാണ് അറിയുന്നത്. കുടുംബത്തിലെ ആരുടെയും ഡി എൻ എ എടുത്തിട്ടില്ലെന്നും പ്രസാദ് പറഞ്ഞു. ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണർ ആയിരുന്നു പ്രദീപ്.