കൂനൂർ ഹെലികോപ്റ്റർ അപകടം: എ പ്രദീപിന്റെ ഭാര്യക്ക് സർക്കാർ ജോലി, കുടുംബത്തിന് ധനസഹായം
കൂനൂരിൽ വ്യോമസേനാ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ കുടുംബത്തിന് സഹായവുമായി സംസ്ഥാന സർക്കാർ. പ്രദീപിന്റെ ഭാര്യക്ക് ജോലി നൽകാനും ധനസഹായമായി അഞ്ച് ലക്ഷം രൂപയും പ്രദീപിന്റെ അച്ഛന്റെ ചികിത്സക്കായി മൂന്ന് ലക്ഷം രൂപയും നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു
സാധാരണനിലയിൽ യുദ്ധത്തിലോ യുദ്ധസമാനമായ സാഹചര്യത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതർക്കാണ് ജോലി നൽകാൻ നിയമാവലിയുള്ളത്. എന്നാൽ പ്രദീപിന് പ്രത്യേക പരിഗണന നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. 2018ലെ മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി സ്വയം സന്നദ്ധനായി സേവനമനുഷ്ഠിച്ച പ്രദീപ് കേരളത്തിന് നൽകിയ സഹായങ്ങൾ സർക്കാർ വളരെ സ്‌നേഹത്തോടെയും അഭിമാനത്തോടെയും ഓർക്കുകയാണെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു