കൊല്ലത്ത് സൂപ്പർ മാർക്കറ്റ് ഉടമയെ സി.ഐ.ടി.യു പ്രവർത്തകർ തല്ലിച്ചതച്ചു
കൊല്ലം നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ സി.ഐ.ടി.യു പ്രവർത്തകർ തല്ലിച്ചതച്ചു. യൂണിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ ഷാനിനാണ് മർദനമേറ്റത്. സംഭവത്തിൽ 13 സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് സംഭവം.
സൂപ്പർ മാർക്കറ്റിന് സമീപത്തുള്ള ഗോഡൗണിലിരുന്ന് മദ്യപിച്ച സി.ഐ.ടി.യു തൊഴിലാളിയെ സൂപ്പർ മാർട്ട് ഉടമ ഷാനി ചോദ്യം ചെയ്തിരുന്നു. ഇവിടെ ഇരുന്ന് മദ്യപിക്കാൻ കഴിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. തുടർന്ന് സി.ഐ.ടി.യു തൊഴിലാളി മറ്റ് തൊഴിലാളികളുമായി എത്തി ആക്രമിക്കുകയായിരുന്നു.