നീതു ഇബ്രാഹിമിനെ പരിചയപ്പെടുന്നത് ടിക് ടോക് വഴി; വിവാഹ മോചിതയാണെന്നും വിശ്വസിപ്പിച്ചു
കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നീതു കാമുകനായ ഇബ്രാഹിം ബാദുഷയെ പരിചയപ്പെട്ടത് ടിക് ടോക് വഴി. നീതുവിന്റെ ഭർത്താവ് വിദേശത്താണ്. എന്നാൽ വിവാഹമോചിതയാണെന്ന് വിശ്വസിപ്പിച്ചാണ് നീതു ഇബ്രാഹിമുമായി അടുപ്പത്തിലായത്.
നീതു ഗർഭിണിയായ വിവരം ഇബ്രാഹിമിനും വിദേശത്തുള്ള ഭർത്താവിനും അറിയാമായിരുന്നു. എന്നാൽ ഗർഭം അലസിപ്പിച്ച കാര്യം ഇബ്രാഹിമിൽ നിന്ന് മറച്ചുവെച്ചു. ഇതിനിടെ ഇബ്രാഹിം മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തു. ഇതിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ഇബ്രാഹിമിന്റെ കുട്ടിയാണെന്ന് ചിത്രീകരിക്കാൻ മെഡിക്കൽ കോളജിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
തന്റെ ഗർഭത്തിന്റെ ഉത്തരവാദി ഭർത്താവണെന്നാണ് നീതു ഭർത്താവിനോട് പറഞ്ഞത്. ഇബ്രാഹിമിനോട് കുഞ്ഞ് ഇബ്രാഹിമിന്റേതാണെന്നും പറഞ്ഞു. ഗർഭം അലസിയ കാര്യം ഭർത്താവിനോട് പറഞ്ഞെങ്കിലും ഇബ്രാഹിമിൽ നിന്ന് മറച്ചുവെച്ചു.