നടിയെ ആക്രമിച്ച കേസ്: ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഈ മാസം 12ന് രേഖപ്പെടുത്തും
നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഈ മാസം 12ന് രേഖപ്പെടുത്തും. ബാലചന്ദ്രകുമാറിന് സമൻസ് അയച്ചു. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുക. കേസിൽ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ പ്രത്യേക സംഘമാണ് അന്വേഷിക്കുക.
നടിയെ അക്രമിച്ച കേസിലെ വിചാരണ നടപടികൾ പൂർത്തിയാകാനിരിക്കെയാണ് സംവിധായകൻ ബാലചന്ദ്രകുമാർ കേസിൽ നിർണായകമായേക്കാവുന്ന വെളിപ്പെടുത്തൽ നടത്തിയത്. ഇതിൽ തുടരന്വേഷണം നടത്താൻ വിചാരണ കോടതി 20ാം തിയതി വരെയാണ് അന്വേഷണ സംഘത്തിന് സമയം അനുവദിച്ചത്. കൂടുതൽ സമയം ആവശ്യപ്പെട്ട് സർക്കാർ സുപ്രിം കോടതിയെയും സമീപിച്ചിട്ടുണ്ട്.