ആലുവ പെരിയാറിൽ മുങ്ങിമരിച്ച പത്താം ക്ലാസുകാരി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തൽ
ആലുവ യുസി കോളജിന് അടുത്ത് പെരിയാറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പത്താം ക്ലാസ് വിദ്യാർഥിനി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തി. കേസിൽ പോക്‌സോ വകുപ്പുകൾ അടക്കം പോലീസ് ഇതോടെ ഉൾപ്പെടുത്തി. ഡിസംബർ 23നാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ പരിശോധനയിൽ തടിക്കടവ് പാലത്തിനടിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു
സ്‌കൂളിൽ പോയ കുട്ടിയെ വൈകിയും കാണാതായതോടെയാണ് പരാതി നൽകിയത്. മരണത്തിന് പിന്നിൽ പ്രണയ നൈരാശ്യമാണെന്ന സംശയമാണ് ആദ്യമുണ്ടായിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നതായി പറയുന്നത്. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന വ്യക്തിയുടെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് ഏതാനും ദിവസങ്ങളായി കുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് സ്‌കൂൾ അധികൃതരും മൊഴി നൽകിയിട്ടുണ്ട്.