കാസർകോട് പെർളയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
കാസർകോട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. പെർളയിലാണ് സംഭവം. വാടക ക്വാർട്ടേഴ്‌സിൽ വെച്ചാണ് ഉഷയെന്ന 40കാരിയെ ഭർത്താവ് അശോകൻ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെങ്കിലും രാവിലെയോടെയാണ് വിവരം പുറത്തറിഞ്ഞത്.
സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അശോകനെ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് വെച്ചാണ് പോലീസ് പിടികൂടിയത്. ഇയാൾക്ക് നേരത്തെ മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.