ചെലവ് കണക്ക് നല്‍കിയില്ല; 81 പേരെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ അയോഗ്യരാക്കി
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളില്‍ 2019 ജനുവരി മുതല്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ യഥാസമയം ചെലവ് കണക്ക് സമര്‍പ്പിക്കാതിരുന്ന 81 പേരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യരാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു.
ഉത്തരവ് തീയതി മുതല്‍ അഞ്ച് വര്‍ഷക്കാലത്തേയ്ക്കാണ് അയോഗ്യത. പഞ്ചായത്തുകളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച 67 പേരെയും മുനിസിപ്പാലിറ്റി കോര്‍പറേഷനുകളില്‍ മല്‍സരിച്ച 14പേരെയുമാണ് അയോഗ്യരാക്കിയത്. ഉത്തരവ് തീയതി മുതല്‍ അഞ്ച് വര്‍ഷക്കാലത്തേയ്ക്കാണ് മത്സരിക്കുന്നതിന് അയോഗ്യതയുളളത്.
യഥാസമയം ചെലവ് കണക്ക് സമര്‍പ്പിക്കാതിരുന്ന 2015ലെപൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച 8750 പേരെയും ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച 224 പേരെയും കമ്മീഷന്‍ അയോഗ്യരാക്കിയിട്ടുണ്ട്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അവര്‍ക്ക് അയോഗ്യത നിലനില്‍ക്കുന്നുണ്ട്. അയോഗ്യരാക്കിയവരുടെ ലിസ്റ്റ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്