വീട് പൊളിക്കാനുള്ള നോട്ടീസ്: പിഴ അടയ്ക്കാൻ തയ്യാറെന്ന് കെ എം ഷാജി, കോർപറേഷൻ നടപടി രാഷ്ട്രീയപ്രേരിതം
വീട് പൊളിക്കാൻ കോർപറേഷൻ നോട്ടീസ് നൽകിയ സാഹചര്യത്തിൽ പറയുന്ന പിഴ അടച്ചോളാമെന്ന് മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജി. കെട്ടിട നിർമാണചട്ടം ലംഘിച്ചിട്ടില്ല. കോർപറേഷൻ നടപടി രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും കെ എം ഷാജി പറഞ്ഞു
പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിർദേശപ്രകാരം കെഎം ഷാജിയുടെ വീട് നഗരസഭ അളന്നു നോക്കിയിരുന്നു. 3000 സ്‌ക്വയർ ഫീറ്റിൽ വീട് നിർമിക്കാനാണ് അനുമതി നൽകിയിരുന്നത്. എന്നാൽ 5260 സ്‌ക്വയർഫീറ്റിലാണ് വീട് നിർമിച്ചിരിക്കുന്നത്.