കര്‍ണാടകയിൽ ആവേശമായി സോണിയാഗാന്ധി;ഭാരത്ജോഡോ യാത്രയ്ക്കൊപ്പം ചേര്‍ന്നു
കര്‍ണാടകയലെ ഭാരത് ജോഡോ യാത്രക്കൊപ്പം ചേര്‍ന്ന് എഐസിസി അധ്യക്ഷ സോണിയ ഗാന്ധി. മൈസൂരുവിന് സമീപം നാഗമംഗലയിലാണ് യാത്രയിൽ ചേര്‍ന്നത്. രണ്ട് ദിവസമായി മൈസൂരുവിൽ ക്യാമ്പ് ചെയ്യുന്ന സോണിയ ഗാന്ധി സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി കൂടികാഴ്ച നടത്തിയിരുന്നു. ബെല്ലാരിയിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ സോണിയ ഗാന്ധി പങ്കെടുത്തേക്കും.
കൂടാതെ കര്‍ണാടകയില്‍ വിജയ ദശമി ദിനത്തില്‍ സോണിയ ഗാന്ധി ക്ഷേത്ര ദര്‍ശനം നടത്തി. ബെഗൂര്‍ ഗ്രാമത്തിലെ ബീമനകൊല്ലി ക്ഷേത്രത്തിലെത്തിയാണ് സോണിയാ ദസറ പ്രാര്‍ത്ഥന നടത്തിയത്.
നിയമസഭാ തെരെഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കെ ഭിന്നിച്ച് നിൽക്കുന്ന സംസ്ഥാന നേതൃത്വത്തിൽ ഐക്യം കൊണ്ടുവരാനാണ് സോണിയ നേരിട്ട് ഇടപെട്ടത്. ഭാരത് ജോഡോ യാത്രയിലൂടെ കർണാടകയിൽ തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് കൂടി തുടക്കമിടുകയാണ് കോൺഗ്രസ്.
പ്രിയങ്ക ഗാന്ധിയും കര്‍ണാടകയിലെ യാത്രയുടെ ഭാഗമാവുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും നേരത്തെ അറിയിച്ചിരുന്നു. പ്രിയങ്ക വെള്ളിയാഴ്ച്ചയാണ് യാത്രയില്‍ പങ്കെടുക്കുക.