Wednesday, January 8, 2025
Kerala

സ്‌കൂള്‍ തുറക്കൽ: അന്തിമ മാര്‍ഗരേഖ ഇന്ന് പുറത്തിറങ്ങും

 

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരമാനിച്ച പശ്ചാത്തലത്തില്‍ പ്രവര്‍ത്തനത്തിന്റെ മാര്‍ഗരേഖ ഇന്ന് പിണറായി വിജയന്‍ പുറത്തുവിടും. കൊവിഡ് പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ അടങ്ങി വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി തയാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച മാര്‍ഗരേഖയാണ് പുറത്തിറക്കുക.

നവംബറില്‍ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ ഉച്ചവരെ മതിയെന്നു മാര്‍ഗരേഖയില്‍ പറയുന്നു. വിദ്യാര്‍ഥികളുടെ എണ്ണം ക്രമീകരിക്കുന്ന തിന്റെ ഭാഗമായി ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കണം. എന്നാല്‍, കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളില്‍ ഇത്തരം ക്രമീകരണം നിര്‍ ബന്ധമല്ല. ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ സ്‌കൂളില്‍ എത്തേണ്ട.

അധ്യാപകരും അനധ്യാപകരും മറ്റു ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുക്കണം. സ്‌കൂള്‍ തലത്തില്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം, പി ടി എ, ജനപ്രതിനിധികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും യോഗം, വിദ്യാഭ്യാസ ജില്ല, ഉപജില്ല, പഞ്ചായത്ത് തലങ്ങളില്‍ യോഗങ്ങള്‍ എന്നിവ നടത്തണം.

ജില്ലാതലത്തില്‍ കലക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ പ ങ്കെടുപ്പിച്ചു യോഗങ്ങള്‍ നടത്തണം. ഓരോ സ്‌കൂളിലെയും ക്ലാസുകള്‍ക്കു നല്‍കുന്ന ഇടവേള, ക്ലാസ് ആരംഭിക്കുന്ന സമയം, സ്‌കൂള്‍ വിടുന്ന സമയം എന്നിവ യില്‍ വ്യത്യാസങ്ങള്‍ വരുത്തി കൂട്ടംചേരല്‍ ഒഴിവാക്കണം. എല്ലാ അധ്യാപകരും സ്‌കൂളില്‍ ഹാജരാകണം.

സ്‌കൂളില്‍ നേരിട്ട് എത്തിച്ചേരാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് നിലവിലുള്ള ഡിജിറ്റല്‍ പഠനരീതി തുടരാം. സ്‌കൂളുകളില്‍ രോഗലക്ഷണ പരിശോധനാ രജിസ്റ്റര്‍ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവര്‍ക്ക് സിക്ക് റൂമുകള്‍ ഒരുക്കുകയും ചെയ്യണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *