പിജി ഡോക്ടർമാർ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്; കൊവിഡ് പ്രതിരോധം പാളും
സംസ്ഥാനത്തെ പിജി ഡോക്ടർമാർ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. കൊവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണമെന്നും പഠനപ്രവർത്തനങ്ങൾ പൂർണ തോതിലാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം ആരംഭിക്കുന്നത്
ഇന്ന് പിജി ഡോക്ടർമാർ സൂചനാ സമരം നടത്തുകയാണ്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. തിങ്കളാഴ്ച മുതൽ അനിശ്ചിത കാല സമരം ആരംഭിക്കുമ്പോൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങലെ ഇത് സാരമായി ബാധിക്കും