റോഡുകളിൽ കുഴിയെടുത്തും മണ്ണിട്ടും തടയും: കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക
കേരളത്തിൽ നിന്നെത്തുന്നവർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക. അടിയന്തര സർവീസുകൾ മാത്രമേ പ്രവേശിപ്പിക്കൂവെന്ന് കർണാടക അധികൃതർ അറിയിച്ചു. ഇടറോഡുകളിൽ മുമ്പ് ചെയ്ത പോലെ മണ്ണിട്ടും കുഴിയെടുത്തും വാഹനങ്ങളെയും ആളുകളെയും തടയാനാണ് നീക്കം
സുള്ള്യ, പുത്തൂർ അതിർത്തിയിൽ കുഴിയെടുത്ത് ഗതാഗതം തടയും. അതിർത്തികളിൽ പരിശോധന ശക്തമാക്കും. അതിർത്തി ജില്ലകളിൽ ശനിയും ഞായറും പൂർണ കർഫ്യൂ പ്രഖ്യാപിച്ചു. ബംഗളൂരുവിൽ രാത്രി 10 മണി മുതൽ 6 മണി വരെയും കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.