എറണാകുളം ജോസ് ജംഗ്ഷനില്‍ കൊലപാതകം; ഫോര്‍ട്ട് കൊച്ചി സ്വദേശി പിടിയില്‍
എറണാകുളം ജോസ് ജഗ്ഷനില്‍ കൊലപാതകം. തമിഴ്‌നാട് സ്വദേശി സാബു എന്നയാളെയാണ് ഫോര്‍ട്ട് കൊച്ചി സ്വദേശി കുത്തിക്കൊലപ്പെടുത്തിയത്. സാബുവിനെ കൊലപ്പെടുത്തിയ റോബിന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വഴിയോരത്ത് താമസിച്ച് ഭിക്ഷയെടുക്കുന്നവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതി റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇപ്പോള്‍ പ്രതിയെ സെന്‍ട്രല്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. പ്രതി മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന.