Thursday, October 17, 2024
Kerala

സംസ്ഥാനത്ത് എട്ടാം തീയതി മുതൽ ലോക്ക് ഡൗൺ: നിയന്ത്രണങ്ങളും ഇളവുകളും ഇതാണ്

സംസ്ഥാനത്ത് മെയ് 6 മുതൽ 16 വരെ സമ്പൂർണ ലോക്ക് ഡൗൺ. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ പൂർണമായും അടച്ചിടും. ബാങ്ക്, ഇൻഷുറൻസ് സ്ഥാപനങ്ങൾ പത്ത് മുതൽ ഒരു മണി വരെ പ്രവർത്തിപ്പിക്കും. പെട്രോൾ പമ്പുകൾ, വർക്ക് ഷോപ്പുകൾ തുറക്കാം

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ആറ് മുതൽ വൈകുന്നേരം ഏഴര വരെ തുറക്കാം. ബേക്കറിയും തുറക്കാം എന്നാൽ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ചെറിയ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കും. പൊതുഗതാഗതം പൂർണമായും ഉണ്ടാകില്ല.

അന്തർ ജില്ല യാത്രകൾ പാടില്ല. അടിയന്തര ആവശ്യത്തിന് മാത്രം യാത്ര ചെയ്യുന്നവർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വീട്ടു ജോലിക്കാർക്കും ഹോം നഴ്‌സുമാർക്കും യാത്രകൾക്ക് അനുമതിയുണ്ട്. സ്വകാര്യ വാഹനങ്ങൾക്ക് കർശന നിയന്ത്രണം. അനാവശ്യമായി പുറത്തിറങ്ങിയാൽ കേസേടുക്കും. അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം.

അവശ്യ സർവീസിലുള്ള ഓഫീസുകൾ പ്രവർത്തിക്കും. ആശുപത്രി, വാക്‌സിനേഷൻ എന്നിവക്കുള്ള യാത്രയ്ക്ക് തടസ്സമില്ല. എയർപോർട്ട്, റെയിൽവേ സ്‌റ്റേഷൻ യാത്രക്കും തടസ്സമില്ല. മുൻകൂട്ടി നിശ്ചയിച്ച വിവാഹ ചടങ്ങുകളിൽ പരമാവധി 20 പേരെ മാത്രം പങ്കെടുപ്പിക്കാം. ഇതിന് പോലീസ് അനുമതി മുൻകൂട്ടി വാങ്ങണം. മരണാനന്തര ചടങ്ങുകളിൽ 20 ആളുകൾ മാത്രമേ അനുവദിക്കൂ. ആരാധനാലയങ്ങളിൽ ആരെയും പ്രവേശിപ്പിക്കരുത്.

Leave a Reply

Your email address will not be published.