ബോളിവുഡ് നടി ശ്രീപദ കൊവിഡ് ബാധിച്ച് മരിച്ചു
ബോളിവുഡ് നടി ശ്രീപദ കൊവിഡ് ബാധിച്ച് മരിച്ചു. 54 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഭോജ്പുരി ചിത്രങ്ങളിലൂടെയാണ് ശ്രീപദ അഭിനയം ആരംഭിച്ചത്. പിന്നീട് ബോളിവുഡ് ചിത്രങ്ങളിലും ദക്ഷിണേന്ത്യൻ ചിത്രങ്ങളിലും വേഷമിട്ടു
ഷോലെ ഓർ തൂഫാൻ, പൂർണ പുരുഷ്, മേരി ലാൽകാർ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഇന്ന് തമിഴ് നടൻ പാണ്ഡു, ബോളിവുഡ് നടി അഭിലാഷ പാട്ടീൽ, എഡിറ്റർ അജയ് ശർമ തുടങ്ങിയവരും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു