Saturday, January 4, 2025
Kerala

കാലവും ചരിത്രവും മിശിഹായുടേതാണ്, ഒറ്റുകാരന്റേതല്ല; അനില്‍ ആന്റണിക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

ബിജെപിയിലേക്ക് ചേക്കേറിയ അനില്‍ ആന്റണിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. കാലവും ചരിത്രവും മിശിഹായുടേതാണ്, ഒറ്റുകാരന്റേത് അല്ലെന്നാണ് അനിലിനെതിരായ രാഹുലിന്റെ വിമര്‍ശനം.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ്:

‘ഇന്ന് പെസഹയാണ്. ക്രിസ്തു തന്റെ ശിഷ്യഗണങ്ങളോടൊത്ത് തന്റെ അവസാന അത്താഴം കഴിച്ച ദിനം. അന്ത്യ അത്താഴ സമയത്തും ക്രിസ്തുവിന് ബോധ്യമുണ്ടായിരുന്നു തന്നോടൊപ്പം താലത്തില്‍ കൈമുക്കുന്നവന്‍ തന്നെ ഒറ്റുമെന്ന്.

ശിഷ്യ കൂട്ടത്തിന്റെ പണ സൂക്ഷിപ്പുകാരനായിരുന്നു യൂദ ഇസ്‌കറിയോത്താവ്. ആ ഒറ്റുകാരന് ഒന്നിനുമിവിടെ പഞ്ഞമില്ലായിരുന്നു. മിശിഹായോട് ചേര്‍ന്ന് പന്തിയിരിക്കാനും, കാര്യവിചാരകത്വവും അവനുണ്ടായിരുന്നു…
മിശിഹായോടുകൂടെ ഇത്ര കാലം കഴിഞ്ഞിട്ടും ഒറ്റുകാരന് അവന്റെ ചങ്കിടിപ്പിന്റെ താളം മനസ്സിലായില്ല. മുപ്പത് വെള്ളിക്കാശിന് ഒറ്റിയവന് ഒടുവിലത് ദേവാലയത്തിലേക്ക് വലിച്ചെറിഞ്ഞ് കെട്ടിത്തൂങ്ങി ചാകേണ്ടി വന്നു.

പിന്നീട് ലോകം കണ്ടത് കുടല് തുറിച്ച് താഴെക്കിടക്കുന്ന ഒറ്റുകാരനെയാണ്. ഇത് ഒറ്റുകാരുടെ മുന്‍ഗാമിയുടെ ചരിത്രമാണ്. ഒരു ഉയിര്‍പ്പ് ഇല്ലായെന്ന് ക്രൂശകരും കരുതുന്നുണ്ടാകും. ഇന്ന് ഒറ്റുകാരന്‍ മിശിഹായ്ക്ക് വില പറഞ്ഞുറപ്പിച്ച്, നാളെ ദുഃഖവെള്ളിയില്‍ അസാനിക്കാമെന്ന് കരുതിയെങ്കില്‍ തെറ്റി, മൂന്നാംപക്കം ഒരു ഉയിര്‍പ്പുണ്ടാകും നിശ്ചയമായും…. കാലവും ചരിത്രവും മിശിഹായുടേതാണ്, ഒറ്റുകാരന്റെത് അല്ല’.

Leave a Reply

Your email address will not be published. Required fields are marked *