സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം എൽ ഡി എഫ് സർക്കാരിനൊപ്പമാണെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. പിണറായി ഹൈസ്‌കൂളിലാണ് മുഖ്യമന്ത്രിയും ഭാര്യയും വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ കമലയും കെ കെ രാഗേഷ് എംപിയും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു.
സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകില്ലെന്ന എൻ എസ് എസ് മേധാവി ജി സുകുമാരൻ നായർക്കും മുഖ്യമന്ത്രി മറുപടി നൽകി. സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു
സുകുമാരൻ നായർ ഒരിക്കലും സർക്കാരിനെതിരെ പറയില്ല. അദ്ദേഹം അയ്യപ്പവിശ്വാസിയാണ്. അയ്യപ്പനും ബാക്കി ജനങ്ങളുടെ ആരാധന മൂർത്തികളും ഈ സർക്കാരിനൊപ്പമാണ്. എല്ലാ മതവിശ്വാസികളെയും ജനങ്ങളെയും സംരക്ഷിച്ചത് ഈ സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.