പാലക്കാടും ഇടുക്കിയിലും പോളിംഗിനിടെ വയോധികർ കുഴഞ്ഞുവീണു മരിച്ചു
പാലക്കാടും ഇടുക്കിയിലും പോളിംഗിനിടെ വയോധികർ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് നെന്മാറക്ക് സമീപം വിത്തനശേരിയിൽ വോട്ട് ചെയ്യാനെത്തിയ വയോധികയാണ് മരിച്ചത്. വിത്തനശ്ശേരി അപ്പുക്കുട്ടന്റെ ഭാര്യ കാർത്യായനിയമ്മ(69)യാണ് മരിച്ചത്
രാവിലെ 11 മണിയോടെ വോട്ട് ചെയ്യാനെത്തിയ കാർത്യായനിയമ്മ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നു.
ഇടുക്കി മറയൂർ പത്തടിപ്പാലത്ത് ഗോപിനാഥൻ നായർ(79)ആണ് മരിച്ചത്. മറയൂർ സ്‌കൂളിലെ മൂന്നാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം തിരികെ ഇറങ്ങുമ്പോഴാണ് മരിച്ചത്.