സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കോഴിക്കോട് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് കക്കട്ടിൽ സ്വദേശി മരക്കാൽകുട്ടിയാണ് മരിച്ചത്. 70 വയസ്സായിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മരക്കാൽക്കുട്ടി. അസുഖം മൂർച്ഛിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് മരിച്ചത്.