Saturday, October 19, 2024
Wayanad

2011-ലെ ഭൂരിപക്ഷം മറികടക്കുമെന്ന് പി.കെ. ജയലക്ഷ്മി

മാനന്തവാടി: മാനന്തവാടി മണ്ഡലത്തിൽ പോളിംഗ് പുരോഗമിക്കുമ്പോൾ ഉയർന്ന പോളിംഗ് ശതമാനം യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നുവെന്ന് പി കെ ജയലക്ഷ്മി .താൻ

സമ്മതിദാന അവകാശം വിനിയോഗിച്ചു. എല്ലാവരും തങ്ങളുടെ സമ്മതിദാന അവകാശം ഫലപ്രദമായി വിനിയോഗിച്ച് ജനാധിപത്യത്തിൽ പങ്കാളികളാകണം എന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.ജയലക്ഷ്മി  എടത്തന ട്രൈബൽ ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ 10-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

വയനാട്ടിൽ രാവിലെ മുതൽ ഉയർന്ന പോളിംഗ് ശതമാനമാണ്. യുഡിഎഫ് സ്ഥാനാർഥി പി കെ ജയലക്ഷ്മി മാനന്തവാടി നിയോജക മണ്ഡലത്തിലെ വിവിധ ബൂത്തുകൾ സന്ദർശിക്കുകയും പ്രവർത്തകർക്ക് ഊർജ്ജം പകരുകയും ചെയ്തു.
വോട്ടർമാരെ ആകർഷിക്കുന്നതിനായി ഹരിത ബൂത്തുകൾ ഒരുക്കി വേറിട്ടുനിൽക്കുകയാണ്
വെള്ളമുണ്ട സെൻറ് ആൻഡ് ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂൾ. അഭിമാനമാണ് ഹരിത ബൂത്തുക്കളെന്ന് ബൂത്ത് സന്ദർശിച്ച് പി.കെ.ജയലക്ഷ്മി പറഞ്ഞു. മാനന്തവാടി മണ്ഡലത്തിൽ യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും
വോട്ടർമാരുടെ പ്രതികരണത്തിൽ ആത്മവിശ്വാസം ഉണ്ടെന്നും വിജയം സുനിശ്ചിതമാണെന്നും
2011 -ലെ തൻ്റെ ഭൂരിപക്ഷം ഇത്തവണ മറികടക്കുമെന്നും
പി കെ ജയലക്ഷ്മി പറഞ്ഞു.

Leave a Reply

Your email address will not be published.