Wednesday, January 8, 2025
Kerala

ഇടുക്കി തലയാറിൽ കുട്ടികളുമായി വിനോദയാത്ര പോയ സ്കൂൾ ബസിന് തീ പിടിച്ചു

ഇടുക്കി തലയാറിൽ കുട്ടികളുമായി വിനോദയാത്ര പോയ സ്കൂൾ ബസിന് തീ പിടിച്ചു. പുക ഉയരുന്നത് കണ്ട് വിദ്യാർത്ഥികളെ പുറത്തിറക്കിയതിനാൽ വൻ അപകടം ആണ് ഒഴിവായത്. ബസ് പൂർണമായും കത്തി നശിച്ചു. ഇന്ന് ഉച്ചയോടെയാണ് സ്കൂൾ ബസിന് തീപിടിച്ചത്. ബൈസൺ വാലി പൊട്ടൻകാട് സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളുമായി പോയ ബസിനാണ് തീ പിടിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിന് അടുത്തെത്താറായപ്പോൾ ആണ് ബസിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ ബസിൽ നിന്ന് 40 കുട്ടികളേയും പുറത്തിറക്കി. ഇതിന് പിന്നാലെ ബസിന് പൂർണമായും തീ പിടിക്കുകയായിരുന്നു. പൂർണമായും തന്നെ ബസ് കത്തി നശിച്ചു. ശേഷം നാട്ടുകാരുടെ സഹായത്തോടെയാണ് തീ അണച്ചത്.

സമീപകാലത്ത് മൂന്ന് വാഹനങ്ങൾ തീപിടിക്കുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. അത്കൊണ്ട് തന്നെ സ്കൂൾ ബസിന് തീപിടിച്ച സംഭവത്തിൽ വിശദമായ ഒരു അന്വേഷണം മോട്ടോർ വാഹന വകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഫിറ്റ്നെസ്സ് അടക്കമുള്ള കാര്യങ്ങളിൽ എന്തേലും തെറ്റ് ഉണ്ടായിരുന്നോ എന്നത് പരിശോധിക്കും. സംഭവത്തിൽ പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *