‘അദാനിയുടെ പിന്നിലെ ശക്തി ആര്? മോദി എന്തിന് ഭയക്കുന്നു?’: രാഹുൽ ഗാന്ധി
അദാനി ഗ്രൂപ്പ് വിവാദത്തിൽ കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാകണമെന്ന് രാഹുൽ ഗാന്ധി. സത്യാവസ്ഥ ജനത്തെ അറിയിക്കാൻ രണ്ട് വർഷമായി വിഷയം ഉന്നയിക്കുന്നു. ലക്ഷക്കണക്കിന് കോടിയുടെ അഴിമതിയാണ് നടന്നതെന്നും അദാനി ഗ്രൂപ്പിന് പിന്നിലെ ശക്തി ആരാണെന്ന് രാജ്യം അറിയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
അദാനി വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിക്കും. സർക്കാർ ആഗ്രഹിക്കുന്നതും ചർച്ചചെയ്യാതിരിക്കാനാണ്. അദാനിയുടെ പിന്നിലെ ശക്തി ആരാണെന്ന് രാജ്യം അറിയണം. കേന്ദ്ര സർക്കാരിന് ഭയമാണെന്നും പാർലമെന്റിൽ വിഷയം ചർച്ച ചെയ്യണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.